ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ 16ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാവും. ലഖിംപൂര്‍ അക്രമത്തെ കുറിച്ചും പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലെ സംഘടനാ തെരഞ്ഞെടുപ്പുകളെ കുറിച്ചും ചര്‍ച്ച ചെയ്യും.

പ്രവര്‍ത്തക സമിതി യോഗം വിളിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മുന്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് ന്യൂ ഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലെ എ.ഐ.സി.സി ഓഫീസില്‍ നടക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കപില്‍ സിബല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ വിമതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി വന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രവര്‍ത്തക സമിതി ചേരുന്നത്.കോണ്‍ഗ്രസിന് അധ്യക്ഷനില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്നു പോലും അറിയുന്നില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക