വീട്ടുമുറ്റത്തുവെച്ച്‌ തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു.ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്.സെപ്റ്റംബര്‍ 13-നാണ് ആനന്ദിന് തെരുവുനായയുടെ കടിയേറ്റത്. കളിച്ചുകൊണ്ടിരിക്കെ കണ്ണിന് സമീപത്താണ് കടിയേറ്റത്. നായ ഉടന്‍ ഓടിപ്പോയി.ആലന്തട്ട എരിക്കോട്ട് പൊയിലിലെ തോമസിന്റെയും ബിന്ദുവിന്റെയും മകനാണ്. മൂന്ന് കുത്തിവെപ്പെടുത്തിരുന്നു. നാലാമത്തെ കുത്തിവെപ്പ് അടുത്തയാഴ്ച എടുക്കാനിരിക്കെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൂന്നുദിവസം മുന്‍പ്‌ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആനന്ദ് വ്യാഴാഴ്ച രാവിലെയാണ്‌ മരിച്ചത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക