മലപ്പുറം: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് മരിച്ചു. വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി (91) ആണ് മരിച്ചത്. വാര്‍ധ്യക സഹജമായ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്ന മാതാവിനെ കാണാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് കാപ്പന്‍ വേങ്ങരയിലെത്തിയിരുന്നു. കടുത്ത നിയന്ത്രണത്തോടെയായിരുന്നു ജാമ്യം. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോടോ നാട്ടുകാരോടോ ബന്ധുക്കളോടോ സംസാരിക്കരുത് എന്നായിരുന്നു നിബന്ധന. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെയുഡബ്ല്യുജെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

സിദ്ദീഖ് കാപ്പന്റെ മാതാവിന് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു യുപി പോലീസിന്റെ വാദം. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ ഫോട്ടോ കാണിക്കാമെന്ന് അഭിഭാഷന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. യുപി പോലീസിന്റെ സുരക്ഷയിലായിരുന്നു അന്ന് കാപ്പന്‍ മലപ്പുറത്തെ വീട്ടിലെത്തിയത്. ഖദീജക്കുട്ടിയുടെ ഖബറടക്കം ഇന്ന് രാത്രി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അവസാന നോക്ക് കാണാന്‍ സിദ്ദിഖ് കാപ്പന് കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മഥുരയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച്‌ ജയിലിലേക്ക് കൊണ്ടുപോകവെയാണ് സിദ്ദിഖ് കാപ്പന്‍ ഇക്കാര്യം പറഞ്ഞത്. സിദ്ദിഖ് കാപ്പന്റെയും മറ്റു മൂന്നു കൂട്ടുപ്രതികളുടെയും അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് നീക്കിയത്. അതേസമയം യുഎപിഎ, രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ നിലനില്‍ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക