മും​ബൈ: ആ​ര്യ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ല്‍ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ കളികള്‍ എന്ന ആ​രോ​പ​ണ​വു​മാ​യി മഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​സി​പി. റെ​യ്ഡ് ന​ട​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ചൂ​ണ്ടി​ക്കാ​ട്ടിയാണ് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക്കാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ആ​ര്യ​നെ കസ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ത്രി​യി​ല്‍ ബി​ജെ​പി​യു​മാ​യി ബന്ധ​മു​ള്ള സ്വ​കാ​ര്യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ കെ.​പി. ഗോ​സ​വി, ബി​ജെ​പി ഭാ​ര​വാ​ഹി മ​നീ​ഷ് ഭാ​നു​ശാ​ലി എ​ന്നി​വ​ര്‍ എ​ന്‍​സി​ബി കേ​ന്ദ്ര​ത്തി​ല്‍ എത്തി​യി​രു​ന്ന​താ​യാ​ണ് ന​വാ​ബ് മാ​ലി​ക്ക് ആ​രോ​പി​ക്കു​ന്ന​ത്. അതെസമയം ഇ​തി​ന്‍റെ വീ​ഡി​യോ​യും അദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

കൂടാതെ ആ​ര്യ​നൊ​പ്പം സെ​ല്‍​ഫി​യി​ലും വി​ഡി​യോ​യി​ലും കാ​ണു​ന്ന​ത് ഗോ​സ​വി​യാ​ണെ​ന്നും ന​വാ​ബ് മാ​ലി​ക്ക് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഗോ​സ​വി​യും മ​നീ​ഷും സാ​ക്ഷി​ക​ളാ​ണെ​ന്നാ​ണ് എ​ന്‍​സി​ബി ന​ല്‍​കു​ന്ന മറുപടി. ന​വാ​ബ് മാ​ലി​ക്കി​ന്‍റെ മ​രു​മ​ക​ന്‍ സ​മീ​ര്‍ ഖാനെ ജ​നു​വ​രി​യി​ല്‍ ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ എന്‍സി​ബി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ​ന്നും ബി​ജെ​പി എംഎല്‍​എ അ​തു​ല്‍ ഭ​ട്കാ​ല്‍​ക്ക​റും തി​രി​ച്ച​ടി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക