കേരളത്തില്‍ വൈദ്യുതി ലഭ്യതയില്‍ വ്യാഴാഴ്ച്ച വരെ കുറവ് നേരിടും. പ്രശ്നം പരിക്കാന്‍ കെ എസ് ഇ ബി ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയില്ല.എന്നാല്‍ പീക്ക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ ഉപഭോക്താക്കള്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് കെ എസ് സി ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. വൈദ്യുതി കൂടുതലായി വേണ്ടിവരുന്ന ഉപകരണങ്ങള്‍ ഈ മണിക്കൂറുകളില്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക.ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പൂര്‍ണരൂപംരാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ പുറത്തുനിന്നും കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.എന്നിരുന്നാലും, ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്സി, ഇലക്‌ട്രിക് ഓവന്‍, ഇലക്‌ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക.പീക് അവര്‍ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നല്‍കിയാണ് കേന്ദ്ര പവര്‍ എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക