ഇടുക്കി: പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില്‍ വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി.

ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തി പീരുമേട് പൊലീസ് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക