പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. ഒല്ലൂര്‍ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നല്‍കിയത്.17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.തൃശൂരിലെ വ്യവസായിയായ ജോര്‍ജാണ് മോന്‍സനെതിരെ പരാതി നല്‍കിയത്. 17 ലക്ഷം രൂപ മോന്‍സന്‍ വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു. മകളുടെ വിവാഹാവശ്യത്തിനെന്നു പറഞ്ഞാണ് മോന്‍സന്‍ പണം വാങ്ങിയത്.പല പ്രാവശ്യങ്ങളിലായി 17 ലക്ഷം രൂപ നല്‍കി. അവസാനം 2 ലക്ഷം രൂപയാണ് നല്‍കിയതെന്ന്പരാതിയില്‍ പറയുന്നു. എന്നാല്‍ പണം തിരിച്ചു കിട്ടാത്ത സ്ഥിതി വന്നു. ഇതിനെ തുടര്‍ന്നാണ് പരാതി.ബിസിനസ് ആവശ്യങ്ങള്‍ക്കായി ബെംഗ്ലൂരില്‍ താമസിക്കുന്ന ജോര്‍ജ് മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക