ഇന്ധന ടാങ്കര്‍ റോഡില്‍ മറിഞ്ഞു വീണ് ഡ്രൈവര്‍ക്ക് പരിക്ക്. എന്നാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ പക്ഷെ വാഹനത്തിനുള്ളില്‍ കുടങ്ങിയ ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്താതെ പെട്രോള്‍ ഊറ്റിയെടുക്കുകയാണുണ്ടായത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. ഗാലിയോറില്‍ നിന്നും ഷെപുരിലേക്ക് പോയ വാഹനമാണ് അമിത വേഗത കാരണം മറിഞ്ഞു വീണത്.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പക്ഷെ പെട്രോള്‍ കണ്ടപ്പോള്‍ മറ്റെല്ലാം മറന്നു. മറിഞ്ഞു കിടന്ന വാഹനത്തില്‍ നിന്നും പെട്രോള്‍ കുപ്പിയും പാത്രങ്ങളിലും മറ്റുമായി കൂട്ടമായി ആളുകള്‍ പെട്രോള്‍ ശേഖരിക്കാന്‍ തുടങ്ങി. ചിലര്‍ സ്ഥലത്തേക്ക് ബൈക്കുമായെത്തി സൗജന്യമായി പെട്രോള്‍ അടിച്ചു. ഈ സമയമത്രയും വാഹനത്തിനുള്ളില്‍ ഡ്രൈവറും സഹായിയും പരിക്കുകളോടെ കിടക്കുകയായിരുന്നു. ഒടുവില്‍ കുറച്ചു സമയത്തിന് ശേഷമാണ് ഇരുവര്‍ക്കും ചികിത്സ ലഭിച്ചത്. ഇതിനിടയിലും ആളുകള്‍ പെട്രോള്‍ ശേഖരിച്ചു. സ്ഥലത്ത് ലോക്കല്‍ പൊലീസ് എത്തിയെങ്കതിലും വലിയ രീതിയില്‍ ആള്‍ക്കൂട്ടം കൂടിയതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല. മധ്യപ്രദേശില്‍ അടുത്തിടെയാണ് പെട്രോളിന് ലിറ്ററിന് 100 രൂപ കടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക