പരമ്ബരാഗത ഭക്ഷണങ്ങള്‍ക്കും പാചകരീതികള്‍ക്കും നൂതനമായ ട്വിസ്റ്റുകള്‍ നല്‍കുന്നത് പുതിയ കാര്യമല്ല. ലോകമെമ്ബാടുമുള്ള പാചകക്കാര്‍ പിന്തുടരുന്ന ഒരു സമ്ബ്രദായമാണിത്. എന്നിരുന്നാലും, ഈ ദിവസങ്ങളില്‍ ഫ്യൂഷന്‍ ഭക്ഷണത്തിന്റെ പ്രവണത വേറെ ലെവലിലെത്തിയിരിക്കുകയാണ്. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേരുന്നത് ഐസ്ഫ്രൂട്ട് പോലുള്ള ഇഡ്ഡലിയാണ്.

ഇഡ്‌ലി ഐസ്‌ഫ്രൂട്ടിന്റെ’ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ഓണ്‍ലൈനില്‍ ധാരാളം ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. സാധാരണ ഇഡ്ഡലിയെ ഒരു സ്റ്റിക്ക് ഐസ്ക്രീമിന്റെ രൂപത്തില്‍ ഒരു സ്റ്റിക്കോട് കൂടി തയ്യാറാക്കിയ ഇഡ്ഡലിയുടെ ചിത്രങ്ങളാണ് വൈറലായത്. ചോക്കോബാറിന്റേതിന് സമാനമായ രൂപത്തിലാണ് ഈ ഇഡ്ഡലി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഇഡ്ഡലി സാമ്ബാറില്‍ മുക്കിക്കഴിക്കുകയാണോ വേണ്ടതെന്നാണ് ചിത്രം കണ്ട പലര്‍ക്കും സംശയം വന്നത്. ഈ ഇഡ്ഡലിയുടെ ഉത്ഭവം ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഓണ്‍ലൈനില്‍ പങ്കിടുന്ന ആളുകള്‍ ഇത് ബെംഗളൂരുവില്‍ നിന്നുള്ള പുതിയ ഒരു ഭക്ഷ്യ വിഭവമാണെന്ന് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക