നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ബിഷപ്പിനെ വിമര്‍ശിക്കാം പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനു എല്ലാവരും ശ്രമിക്കണം. വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സില്‍ വേദന സൃഷ്ടിക്കുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു.

സഭകളുടെ വേദന അറിയാന്‍ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു. നാര്‍ക്കോട്ടിക് വിവാദത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ആര്‍എസ്‌എസ് വാരികയായ കേസരിയില്‍ ഭാരത കത്തോലിക മെത്രാന്‍ സഭ അല്‍മേയ കമ്മിറ്റി സെക്രട്ടറി വിസി സെബാസ്റ്റ്യന്ര്‍റെ ഇത് സംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും-ലഹരി മാഫിയ സംഘങ്ങളും ഭീകര പ്രസ്ഥാനങ്ങളുടെ കണ്ണികളാണെന്ന് പറയുന്നതായിരുന്നു ലേഖനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച്‌ ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. രണ്ട് പതിറ്റാണ്ടായി ഭീകരവാദ പ്രവര്‍ത്തനത്തിന് കേരളത്തിലേക്ക് എത്തിയ സമ്ബത്തിനെ കുറിച്ച്‌ അന്വേഷിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടി വിഴുങ്ങിയവര്‍ അധികാരം കൈപ്പിടിയില്‍ ഒതുക്കി തീവ്രവാദത്തിന് ആക്കം കൂട്ടുന്നുവെന്നും ലേഖനം വിമര്‍ശിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക