ആലുവ: ആണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസി (59)നെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം കാണിച്ചെന്ന പരാതികളെ തുടര്‍ന്നാണ് അറസ്റ്റ്.

ഒളിവിലായിരുന്ന ഇയാളെ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം നടത്തി പിടികൂടുകയായിരുന്നു. നെടുമ്പാശ്ശേരി എസ്.എച്ച്‌.ഒ പി.എം. ബൈജു, എസ്.ഐ. അനീഷ് കെ.ദാസ്, എ.എസ്.എമാരായ ബിജേഷ്, ബാലചന്ദ്രന്‍, അഭിലാഷ്, എസ്.സി.പി ഒ മാരായ റോണി, ജിസ്‌മോന്‍, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക