കൊച്ചി: വൈറ്റിലയിൽ രണ്ട് കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. ഒന്നര കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രീസ്) വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡാണ് പിടികൂടിയത്.

വൈറ്റിലയിലെ ഹോട്ടലില്‍ വില്‍പനക്ക് എത്തിച്ചതായിരുന്നു തിമിംഗല ഛര്‍ദ്ദി. ഒരു കിലോ ബ്ലാക്ക് ആംബര്‍ഗ്രീസും 400 ഗ്രം വൈറ്റ് ആംബര്‍ഗ്രീസുമാണ് പിടിച്ചെടുത്തത്. മുഹമ്മദ് ഉബൈദുല്ല, അന്‍വര്‍, സിറാജുള്ള, എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ 2 പേര്‍ ലക്ഷദീപ് സ്വദേശികളും ഒരാള്‍ എറണാകുളത്ത് സ്ഥിരതാമസമാക്കിയ ആളുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടലില്‍ നിന്നും കിട്ടിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷനും തൃശൂര്‍ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആംബര്‍ഗ്രീസ് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക