കൊച്ചി: അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാകുന്നു . സുനില്‍ പരമേശ്വരന്‍ എഴുതിയ നോവലിന്‍റ്‍റെ സിനിമയുടെ പ്രഖ്യാപനം അദ്ദേഹം ഫേയ്സ് ബുക്കിലൂടെയാണ് നടത്തിയത് . പുതിയ ചിത്രത്തിന്റെ പേര് ‘ദിഗംബരന്‍’ എന്നാണ് ​. ഫഹദ് ഫാസില്‍ ചിത്രം അതിരന്‍ സംവിധാനം ചെയ്ത വിവേകാണ് ദിഗംബരന്‍ നിനിമയും സംവിധാനം ചെയ്യുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ധനൂഷ് കോടിയിലും ഹിമാലയത്തിലുമായി ചിത്രീകരണം നടക്കും. ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമയുണ്ടാകുന്നത് ലോകത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നും സുനില്‍ പരമേശ്വര്‍ ഫേയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ ദിഗംബരന്റെ മറ്റൊരു മുഖം കാണാമെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2005 ലാണ് സന്തോഷ് ശിവന്‍ അനന്തഭദ്രം സിനിമ സംവിധാനം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക