കവരത്തി: ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐഷ സുല്‍ത്താന.സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്ബനിയിലേക്ക് വന്ന കണ്ടെനറില്‍ വലിയ ക്വാണ്ടിറ്റിയില്‍ മയക്കുമരുന്ന് കടത്തണമെങ്കില്‍ വേണ്ടപ്പെട്ടവരുടെ ഒത്താശയുണ്ടാകുമെന്ന് ഐഷ ചൂണ്ടിക്കാട്ടി. വലിയ മയക്കുമരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ? ശ്രീലങ്കയുടെ കപ്പലില്‍ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇല്ലെന്നിരിക്കെ ദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച ഖോഡ പട്ടേല്‍ സ്വന്തം നാട്ടില്‍ പാസ നടപ്പാക്കണമെന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഫേയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്… 😬

രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തിൽ നടന്നു അതും 21000 കോടിയുടെ…
സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് DRI ഉദ്യോഗസ്ഥർ പിടികൂടിയത്…

ഇത്ര ആത്മവിശ്വാസത്തിൽ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിരിക്കണം ? DRI യിലെ ട്രാൻസ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തൽ പൊളിച്ചത്… ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കൻമാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ?
ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെന്ന്‌ 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലിൽ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇല്ലെന്നിരിക്കെ ദ്വീപിൽ പാസ അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ?
പോടാ പട്ടേൽ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം…
ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും🤔 ഞങ്ങൾ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികൾ ആക്കാൻ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങൾക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു…🤣
“ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് “
ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കിൽ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ 😬
മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത്‌ പേരിട്ടു വിളിക്കും…?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക