ഛത്തീസ്ഗഡ് മുന്‍മന്ത്രിയെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയ(72)യാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനമം. എന്നാലും മരണം ആത്മഹത്യയാണോ എന്നത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സ്വന്തം വസതിയിലാണ് രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാട്ടിയക്ക് മാര്‍ചില്‍ കോവിഡ് ബാധിച്ച്‌ ഭേദമായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ഭാട്ടിയയെ ഗുരുതരമായി ബാധിച്ചിരുന്നതായി പറയുന്നു. അതേസമയം വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചത്തീസഗഢില്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ബി ജെ പി മന്ത്രിസഭയില്‍ വാണിജ്യ-വ്യവസായ സഹമന്ത്രിയായിരുന്നു. ഖുജി നിയമസഭാമണ്ഡലത്തില്‍ നിന്നും മൂന്നുതവണ എം എല്‍ എയായി ഭാട്ടിയ തെരഞ്ഞെടുക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക