ചണ്ഡിഗഢ്: ചരണ്‍ജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും. ചണ്ഡിഗഡില്‍ നടന്ന നേതൃയോഗമാണ് ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ചയാവും സത്യപ്രതിജ്ഞ. സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജിത്ത് സിങ് ചന്നി.

സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ പേരായിരുന്നു അവസാനം നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രി പട്ടികയില്‍ ഉണ്ടായിരുന്നത്. രജീന്ദര്‍ സിംഗ് ബജ്വ, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക