തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കൊവിഡിന്റെ ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനി ആന്റിജന്‍ പരിശോധന നടത്തുക.

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ റേഷ്യോ 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലായിരിക്കും ഇനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. നിലവില്‍ ഇത് എട്ട് ശതമാനമായിരുന്നു. മരണ നിരക്ക് അധികമുള്ള 65 വയസിന് മുകളിലുള്ളവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നവംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക മാസ് തയ്യാറാക്കണം. രോഗ പ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകേണ്ടെന്ന തീരുമാനവും എടുത്തേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക