കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ മാറേണ്ട എന്ന് ഉപദേശിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും അതുതന്നെയായിരുന്നെന്ന് ചെന്നിത്തല ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വരുത്താന്‍ ഹൈകമാന്‍ഡ് ആഗ്രഹിക്കുന്നുണ്ടോയെന്ന രീതിയില്‍ തിരക്കിയിരുന്നു. കെ.സി. വേണുഗോപാലിനോടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും ഉമ്മന്‍ ചാണ്ടി ചോദിച്ചിരുന്നു. മുന്‍വിധിയൊന്നുമില്ല എന്നായിരുന്നു ഉത്തരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാറിനില്‍ക്കാന്‍ എനിക്ക് ഒരു മടിയും ഇല്ലായിരുന്നു.

എന്നോടൊപ്പമുണ്ടെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ എം.എല്‍.എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തള്ളിപ്പറഞ്ഞു. അതെന്നെ ഞെട്ടിച്ചു. ഞാന്‍ കൈപിടിച്ച്‌ വളര്‍ത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ട്.

ഹൈകമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. അതിനെ ഇതുവരെയും എതിര്‍ത്തിട്ടില്ല. എന്നെ മാറ്റിയ രീതിയിലാണ് എതിര്‍പ്പ്.

തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. കോവിഡിന് മുന്നില്‍ നട്ടംതിരിഞ്ഞ ജനങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ ആനുകൂല്യങ്ങള്‍ കാരുണ്യമായി. അരിക്ക് മുന്നില്‍ അഴിമതി നിന്നില്ല. പെന്‍ഷനും മറ്റും ഒരുമിച്ച്‌ കിട്ടിയപ്പോള്‍ ജനം മറ്റ് കാര്യങ്ങള്‍ ഓര്‍ത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക