അലഹാബാദ്: അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ച യുവതി നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ മിര്‍സാപുര്‍ ജില്ലയിലാണ് സംഭവം. ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ അമ്മാവന്‍ നിരന്തരം പീഡിപ്പിച്ച യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് യുവതി ഗംഗാ നദിയില്‍ ചാടിയത്. സമീപവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവതിയെ രക്ഷിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) പ്രമോദ് കുമാര്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മിര്‍സാപൂര്‍ സ്വദേശിനിയാണ് യുവതി. ട്രാഫിക് ഹെഡ് കോണ്‍സ്റ്റബിളായ അമ്മാവന്‍ 2019 ജനുവരിയില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ യുവതിയെയും കുടുംബത്തെയും അലഹാബാദിലേക്ക് കൊണ്ടുപോയി. അവിടെവെച്ച്‌ യുവതിയുമായി ഹോട്ടലില്‍ എത്തിയ അമ്മാവന്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി അമ്മാവന്‍ പല തവണ പീഡിപ്പിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അലഹബാദിലും കാണ്‍പൂരിലും വെച്ച്‌ അമ്മാവന്‍ തന്നെ പലതവണ തന്നെ ബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അമ്മാവന്‍ ഗുളിക നല്‍കിയെന്നും യുവതിയുടെ പരാതിയുണ്ടെന്ന് ഡിസിപി പറഞ്ഞു.

ഞായറാഴ്ച പ്രതിയും മകനും ചേര്‍ന്ന് യുവതിയെ കാണ്‍പൂരിലെ ചകേരി പ്രദേശത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി എതിര്‍ത്തതോടെ, ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അവിടെ നിന്ന് കുതറിമാറി ഓടിയ യുവതി, പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും അതിനു ശേഷം നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. സമീപവാസികളാണ് യുവതിയെ രക്ഷപെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക