കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ താലിബാന്റെ അതിക്രൂരമായ അതിക്രമം. കാബൂളില്‍ നടന്ന വനിതാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെയാണ് ക്രൂരമായി മര്‍ദിച്ചത്. അതെസമയം താലിബാന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ മാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.കൂടാതെ താലിബാന് നടപടിക്കെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
താലിബാന് വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവര്‍ കാണണം ആ ദൃശ്യങ്ങള്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കുറിച്ചത്.കഴിഞ്ഞ ദിവസം കാബൂളില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവിക്കെതിരേ വന്‍ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് ഇതില്‍ പങ്കെടുത്തതും . അഫ്ഗാനില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ വേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധമുണ്ടായത്.