കൊച്ചി : അമ്മച്ചി ആ പെട്ടിയിങ്ങ് തന്നേക്ക് ” ഒരു സോഡാ ഗ്ലാസുവച്ച് പൈപ്പിലൂടെ പുക വലിച്ച്  ഒരു ചെറു ചിരിയോടെ മലയാളികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മലയാളത്തിന്റെ ക്ലാസിക്ക് വില്ലൻമ്മാരിൽ ഒരാളാണ് ” ജോൺ ഹോനായ്”. വില്ലനോടൊപ്പം തന്നെ മലയാളിയുടെ മനസിലും കയറിയ നടന്നാണ് ജോൺ ഹോനായ്. സിനിമയുടെ അവസാന പാതത്തിലാണ് എത്തിയതെങ്കിലും ആ ചിരി മലയാളി ഇന്നേവരെ കാണാത്ത വില്ലൻമ്മാരുടെ ചിരിയായിരുന്നു. പിന്നിട് ഒട്ടനവധി
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്തനായ നടനായിരുന്നു. ഇദ്ദഹം അവതരിപ്പിച്ച സിദ്ധിക് ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായ് മലയാളത്തിെലെ മികച്ച ക്ലാസിക്ക് വില്ലനാണ്.ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായിയിരുന്നു റിസബാവ. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു. എന്നാല്‍, നായക രംഗത്ത് ശോഭിക്കാതെ വന്നതോടെ വില്ലന്‍ വേഷത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്. ആ സിനിമയില്‍ റിസബാവ അവതരിപ്പിച്ച ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്ബരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക