ജയ്‌പുര്‍: ആറുവയസ്സുള്ള മകനുമുന്നില്‍ നീന്തല്‍ക്കുളത്തില്‍ പോലീസ് ഉദ്യോഗസ്ഥനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ജയ്‌പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെപ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. ജയ്‌പുര്‍ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.പോക്സോ വകുപ്പുചേര്‍ത്താണ് അറസ്റ്റ്.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഈ മാസം 17 വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അജ്മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തില്‍ യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക