മ​ട്ടാ​ഞ്ചേ​രി: ഫോ​ര്‍​ട്ട്​​കൊ​ച്ചി ആ​ര്‍.​ഡി ഓ​ഫി​സി​ല്‍ ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ജ​ന​കീ​യാ​വ​ശ്യ​മു​യ​രു​ന്നു.റ​വ​ന്യൂ വ​കു​പ്പി​െന്‍റ അ​നാ​സ്ഥ​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഓ​ഫി​സി​ല്‍ ക​യ​റി​യി​റ​ങ്ങി വ​ല​യു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് റ​വ​ന്യൂ വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​മാ​ണ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് ജ​ന​കീ​യ സം​ഘ​ട​ന​ക​ള്‍ ആ​രോ​പി​ക്കു​ന്നു.നി​ര​ന്ത​ര​മാ​യു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് ആ​ര്‍.​ഡി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രെ കൂ​ട്ട​സ്ഥ​ലം​മാ​റ്റം ന​ട​ത്തി​യ​തും ആ​ര്‍.​ഡി.​ഒ യു​ടെ സ്ഥ​ലം​മാ​റ്റ​വും പ്ര​ശ്ന​ങ്ങ​ളെ​യും ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​ന​ത്തെ​യും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.10,000ലേ​റെ ഫ​യ​ലു​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ 8000ത്തോ​ളം ഫ​യ​ലു​ക​ള്‍ ഭൂ​മി പ​രി​വ​ര്‍​ത്ത​ന​ത്തി​േ​ന്‍​റ​താ​ണ്. 2008ലെ ​കേ​ര​ള നെ​ല്‍​കൃ​ഷി ത​ണ്ണീ​ര്‍​ത്ത​ട​നി​യ​മ​ത്തി​ന്‍ പ​രി​ധി​യി​ലു​ള്ള​താ​ണി​ത്. പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​ന് ക​ല​ക്ട​ര്‍ നേ​രി​ട്ടെ​ത്തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടും ഫ​യ​ല്‍​നീ​ക്കം ചു​വ​പ്പു​നാ​ട​യി​ല്‍ ത​ന്നെ​യാ​ണ്. അ​ങ്ക​മാ​ലി​മു​ത​ല്‍ ചെ​ല്ലാ​നം​വ​രെ​യു​ള്ള ജ​ന​ങ്ങ​ള്‍ ദി​വ​സേ​ന ഓ​ഫി​സി​ലെ​ത്തി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍ വാ​ക്​​ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ക​യാ​ണ്. നി​ല​വി​ലെ ഫ​യ​ലു​ക​ളി​ല്‍ പ​രി​ഹാ​ര നി​ര്‍​ണ​യം ന​ട​ത്ത​ണ​മെ​ങ്കി​ല്‍ 2022 മാ​ര്‍​ച്ച്‌ വ​രെ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് നി​ഗ​മ​നം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക