നടുറോഡില്‍ വാഴ നട്ടാല്‍ മലയാളിക്ക് മനസ്സിലാവും റോഡിന്റെ ശോചനീയ അവസ്ഥയില്‍ നാട്ടുകാരുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതാണെന്ന്. എന്നാല്‍ ഈ ‘കലാപരിപാടി’ നമ്മുടെ മാത്രം കുത്തകയാണെന്ന് കരുതേണ്ട, അമേരിക്കയിലും ഉണ്ട് ഇത്തരം പ്രതിഷേധങ്ങള്‍. ഫ്‌ളോറിഡയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു സ്വദേശി, റോഡിന്റെ പരിതാപകരമായ അവസ്ഥയില്‍ സഹികെട്ട് നടുറോഡിലെ കുഴിയില്‍ ഒരു വാഴ അങ്ങ് നട്ടു. കൂട്ടത്തില്‍ അതുവഴി പോകുന്ന യാത്രക്കാര്‍ക്ക് ഇതിനെപ്പറ്റി ഒരു അറിയിപ്പും നല്‍കി. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

ബ്രയാന്‍ റെയ്മണ്ട് എന്ന വ്യക്തിയായിരുന്നു സൗത്ത് ഫോര്‍ട്ട് മിയേഴ്സിലെ യുഎസ് 41 എന്ന പ്രദേശത്തെ ഹോണ്ട ഡ്രൈവ് എന്ന തെരുവിലെ റോഡില്‍ വാഴ നട്ടത്. ദ പ്രോഗ്രസ് ആന്‍ഡ് പ്രൈഡ് ഫിറ്റ്‌നസ് ഗ്രൂപ്പ് ഉടമയായ റെയ്മണ്ട്, റോഡിലെ കുഴികളില്‍ പലതവണ സിമന്റ് നിറച്ചെങ്കിലും അത് വീണ്ടും പൊട്ടിപ്പോവുകയായിരുന്നു. തുടര്‍ന്നായിരുന്നു റെയ്മണ്ട് റോഡില്‍ ഒരു വാഴ നടാമെന്ന ആശയത്തിലെത്തിയത്.ഹോണ്ട ഡ്രൈവ് ഒരു സ്വകാര്യ തെരുവാണെന്ന് റെയ്മണ്ട് പറയുന്നു. അതിനാല്‍ കൗണ്ടി ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, അത് പരിപാലിക്കേണ്ടത് ബിസിനസ്സ് ഉടമകളുടെ ഉത്തരവാദിത്തമാണ്. താന്‍ വാഴ നട്ടത് അധികൃതരുടെ ശ്രദ്ധ ലഭിക്കാനും റോഡിന്റെ അറ്റകുറ്റപ്പണി നടത്താനുമാണെന്ന് ടെലിവിഷന്‍ സ്റ്റേഷനായ ഡബ്ല്യുബിബിഎച്ചിനോട് റെയ്മണ്ട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനമോടിച്ച്‌ എത്തുന്ന ആര്‍ക്കും കുഴിയില്‍ വീണ് പരിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അവിടെ വ്യക്തമായ എന്തെങ്കിലും സ്ഥാപിക്കേണ്ടതുണ്ടെന്നും” അദ്ദേഹം പറഞ്ഞു.തെരുവിലെ പ്രശ്‌നങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തന്റെ സെക്യൂരിറ്റി ക്യാമറകളിലെ ദൃശ്യങ്ങളില്‍ ആ കുഴി നിരവധി കാറുകള്‍ക്ക് നാശമുണ്ടാക്കുന്നതായും വെള്ളക്കെട്ടില്‍ ചവറുകള്‍ ഒഴുകിയെത്തി നിറയുന്നതും കണ്ടു. ആ കുഴിയില്‍ വാഴ നടുന്നതായിരുന്നു എന്തുകൊണ്ടും ഭേദമെന്ന് റെയ്മണ്ട് പറയുന്നത്. ഈ റോഡിനടുത്തുള്ള ഒരു ബിസിനസ്സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്‌കോട്ട് ഷെയ്ന്‍ പറയുന്നത്, ”എനിക്ക് ഈ പ്രതിഷേധം ഇഷ്ടമായി. ഇവിടെയുള്ള മറ്റ് കുഴികളുടെ സ്ഥാനത്ത് കൂടുതല്‍ വാഴകള്‍ വയ്ക്കക്കണം. ഇത് എല്ലാവര്‍ക്കും ഒരു മികച്ച സന്ദേശമാണ് നല്‍കുന്നതെന്നും ” അദ്ദേഹം പറഞ്ഞു.

തെരുവിന്റെ തൊട്ടടുത്തുള്ള കേപ് കോറലില്‍ താമസിക്കുന്ന ചാര്‍ലി ലോപ്പസ് പറഞ്ഞത്, ഒരുപാട് കാറുകള്‍ അറിയാതെ കുഴിയില്‍ വീഴുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇത് ഒരു വലിയ ആശങ്കയായിരുന്നുവെന്നുമാണ്. ”ഈ കുഴി നിങ്ങളുടെ കാറിന്റെ ടയറും റിമ്മും നശിപ്പിക്കു. ഇത് ഒരു ദിവസം തന്നെ കുഴപ്പത്തിലാക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.നടുറോഡില്‍ വാഴ നട്ടത് ചില യാത്രക്കാര്‍ അവിശ്വസനീയമായാണ് കാണുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക