ലൗ ജിഹാദ് നർക്കോട്ടിക് ജിഹാദ് വിഷയങ്ങൾ ഉയർത്തി പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്ഐ സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണെന്നും, യാതൊരു തെളിവുകളും അടിസ്ഥാനങ്ങളും ഇല്ലാതെയാണ് ഇത്തരം ആരോപണം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത് എന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഒരുമയോടെ നിൽക്കുന്ന സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുവാനുള്ള ശ്രമം അനുവദിക്കില്ല എന്നും അതിരുകടന്ന പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യം ഉയർത്തുന്നുണ്ട്.

ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവന ഇവിടെ വായിക്കാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=2281002935368247&id=466201120181780

പാലാ ബിഷപ്പിൻ്റെ “നാർക്കോട്ടിക് ജിഹാദ്” പ്രസ്താവന അപലപനീയം – ഡിവൈഎഫ്ഐ

ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആയുധം ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ ഈ മാർഗങ്ങൾ ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ കുടുംബങ്ങള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.

യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണ്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷവും മത സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷൻ്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരുമയോടെ നിലനിൽക്കുന്ന സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ല. അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിൻവലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക