കണ്ണുര്‍ സര്‍വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിഷയം പരിശോധിക്കും. വിവാദത്തില്‍ പ്രതി​പക്ഷ വിദ്യാഭ്യാസ സംഘടനകള്‍ പ്രതിഷേധം ശക്​തമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടിരിക്കുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഗീയത സിലബസിന്‍റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വി,സി അറിഞ്ഞുകൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നല്‍കിയെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. വി.സി യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വി.സി ഉറപ്പു നല്‍കിയതായും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ കെ.എസ്​.യു, യൂത്ത്​ കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവര്‍ത്തകര്‍ യൂനിവേഴ്​സിറ്റിക്ക്​​ മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ സിലബസിനെ പിന്തുണച്ച്‌ യൂണിവേഴ്സിറ്റി യൂണിയന്‍ രംഗത്തെത്തി. സവര്‍ക്കറുടെ പുസ്തകം വിമര്‍ശനാത്മകമായി പഠിക്കണമെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ എം.കെ ഹസ്സന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക