തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീര്‍ഘകാല പാട്ടത്തിന് ബെവ്‌കോയ്‌ക്ക് നല്‍കാന്‍ തീരുമാനം. ഉപയോഗിക്കാത്ത കെഎസ്‌ആര്‍ടിസി കെട്ടിടങ്ങളും മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കാനായി കൈമാറും. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം.

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനവുമായി തന്നെ മുന്നോട്ട് പോകുമെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. ഡിപ്പോയ്‌ക്ക് പുറത്ത് ഔട്ട്‌ലെറ്റുകള്‍ തുറക്കും. കോര്‍പ്പറേഷന്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ വിട്ടു നല്‍കം. നിലവിലുള്ള ഡിപ്പോകള്‍ ഇതിനായി നല്‍കില്ല. ബെവ്‌കോയുമായി സഹകരിച്ച്‌ നിര്‍മ്മാണം നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ വഴി മദ്യവില്‍പ്പന ആരംഭിക്കുന്നുവെന്നത് ആലോചനയില്‍ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി എം ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക