തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് അടക്കം മോഹന്‍ദാസ് കമ്മീഷന്‍റെ എല്ലാം ശുപാര്‍ശകളും പരിശോധിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍്

അതേസമയം, കമ്മീഷന്‍ ശുപാര്‍ശകള്‍ സിപിഎമ്മും സര്‍ക്കാരും ചര്‍ച്ച ചെയ്യാനിരിക്കെ വിട്ടുവീഴ്ചയില്ലാതെയാണ് ഡിവൈഎഫ്‌ഐ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെന്‍ഷന്‍ പ്രായം 57 ആക്കണമെന്നാണ് ശമ്ബള പരിഷ്ക്കരണ കമ്മീഷന്‍റെ പ്രധാന ശുപാര്‍ശ. സാമ്ബത്തിക പ്രതിസന്ധി മാത്രം കണക്കിലെടുത്തല്ല കേരളത്തിലെ ആയുര്‍ദൈര്‍ഘ്യവും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന നിലവാരം കൂടി കണക്കിലെടുത്താണ് ഒരു വയസ് കൂട്ടാനുള്ള ശുപാര്‍ശ. ഒരു വര്‍ഷം മാറികിട്ടിയാല്‍ വിരമിക്കല്‍ സമയത്തെ ആനുകൂല്യങ്ങളില്‍ 5000കോടി രൂപ വരെ സര്‍ക്കാരിന് ലാഭിക്കാം. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ഈ തുക വലിയ ആശ്വാസമാകും. സാമ്ബത്തിക നേട്ടത്തിലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സര്‍ക്കാര്‍ വിലയിരുത്തുന്നു.

സര്‍ക്കാര്‍ തീരുമാനമെടുക്കും മുമ്ബ് നിര്‍ണ്ണായകം സിപിഎമ്മിന്‍റെ രാഷ്ട്രീയ നയമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ ശുപാര്‍ശയോട് ശക്തമായി വിയോജിക്കുകയാണ് ഡിവൈെഎഫ്‌ഐ. പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന സര്‍വീസ് സംഘടനകളുടെ നിലപാടിനും ശക്തമായി എതിര്‍ക്കുന്ന ഡിവൈഎഫ്‌ഐക്കും ഇടയിലാണ് ഇപ്പോള്‍ സിപിഎം. ആദ്യ ടേമില്‍ യുവജന സംഘടനയുടെ നിലപാടിനൊപ്പമാണ് പിണറായി നിന്നത്. എന്നാല്‍ രണ്ടാം ടേമില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളും നിരവധിയാണ്. ഇടതുപക്ഷത്തെയും സര്‍ക്കാരിലെയും സാമ്ബത്തിക വിദഗ്ധര്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമാണ്.

പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക