‘ചിതാഗ്നി’ എന്നപേരില്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്ബ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാര്‍. സതേണ്‍ ഇലക്‌ട്രിക് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ് കുമാര്‍. കോല്‍വിളക്കിന്റെ രൂപത്തിലുള്ളതാണ് ‘ചിതാഗ്നി’ എന്ന ഇലക്‌ട്രോണിക് ഉപകരണം, മുന്നില്‍ ഒരു ലോഹപ്പാത്രം. ഉപകരണം ചിതയ്ക്കുതൊട്ടടുത്ത് വെക്കുന്നു. ദൂരദേശത്തുള്ള ബന്ധുവിന് വീഡിയോ കോളിലൂടെ രംഗം കാണാം.

സമയമായാല്‍ അദ്ദേഹം ഒരു നമ്ബര്‍ ഡയല്‍ ചെയ്യുകയോ ടച്ച്‌ സ്‌ക്രീനില്‍ തൊടുകയോ ചെയ്താല്‍ ചിതയ്ക്കുസമീപംവെച്ച ഉപകരണത്തില്‍നിന്ന് തീ കത്തി ചിതയിലേക്കുപടരും. മരിച്ചയാളുടെ മക്കളോ മരുമക്കളോ എത്ര പേരുണ്ടെങ്കിലും ഏതുരാജ്യങ്ങളിലായാലും ഒരേസമയം ചിതയ്ക്ക് തീകൊളുത്താം. ഉദ്ഘാടനങ്ങള്‍ക്കുംമറ്റും ഓണ്‍ലൈനായി നിലവിളക്ക് തെളിയിക്കാനുള്ള സംവിധാനവും പ്രദീപ് കുമാര്‍ വികസിപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക