ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. സംഭവത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.

കൊവിഡ് കാരണം സംസ്ഥാനം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുമ്ബോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്‌പേട്ടിലാണ് ആഡംബര ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഡംബര വാഹനമായ ബിഎംഡബ്ല്യുവിലാണ് ആഘോഷം നടക്കുന്നിടത്ത് എത്തിച്ചത്. വിമര്‍ശനം കടുത്തതോടെ മകനെ ന്യായീകരിച്ച്‌ എംഎല്‍എ രംഗത്തെത്തി. മകന്‍ അധ്വാനിച്ച്‌ സമ്ബാദിക്കുന്നതാണെന്നും കൊവിഡ് കാരണമാണ് ഐഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചതെന്നും അദ്ദേഹം ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം എംഎല്‍എക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാട്ടുകാരില്‍ നിന്ന് പണം പിരിച്ച എംഎല്‍എ ജയിച്ച ശേഷം മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയെന്നാണ് ആരോപണം. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ആണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക