ആലപ്പുഴ: ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല പുത്തനങ്ങാടി സ്വദേശി തൗഫിക് (25) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ചേര്‍ത്തല എക്സ്റേ ബൈപ്പാസിന് തെക്ക് വശത്താണ് അപകടം നടന്നത്. തൗഫീക് സഞ്ചരിച്ച ഹോണ്ട ഡിയോ സ്കൂട്ടറാണ് അപകടത്തില്‍പെട്ടത്. രാവിലെ വീട്ടില്‍ നിന്ന് ചേര്‍ത്തലയിലെ കടയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്.

വഴിയില്‍ തൗഫീഖിന്റെ സ്കൂട്ടറില്‍ കാര്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. പിന്നാലെ വന്ന പാല്‍ വണ്ടി തൗഫിക്കിന്റെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.തട്ടിയിട്ട കാര്‍ നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ യുവാവ് മരണപ്പെട്ടു. ചേര്‍ത്തല മാംഗോ ജെന്‍സ് വെയര്‍ ജീവനക്കാരനാണ് തൗഫീക്. മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക