കോഴിക്കോട്: രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുന്ന മോദി സര്‍ക്കാറിനെതിരെ 10 മാസത്തോളമായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ സെപ്തംബര്‍ 25ലെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ ടി.യു.സി.ഐ.

സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാരത ബന്ദിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ഷിക മാരണ ബില്‍ പിന്‍വലിക്കുക, കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള ബി.ജെ.പി സര്‍ക്കാരുകളുടെ ശ്രമം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹബില്ലും നയങ്ങളും പിന്‍വലിക്കുക, പൊതുമേഖലകള്‍ തൂക്കി വില്‍ക്കുന്നത് അവസാനിപ്പിക്കുക, ഊര്‍ജ-വൈദ്യുതി മേഖലകളിലെ കോര്‍പറേറ്റ് വല്‍ക്കരണ ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡന്‍റ് സാം പി. മാത്യു, സെക്രട്ടറി ജയന്‍ കോനിക്കര, ആര്‍.കെ. രമേഷ് ബാബു, പി.പി അബൂബക്കര്‍, ടി.സി. സുബ്രമണ്യന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക