കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്ബതികളുടെ ഏക മകന് ജിത്തുവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം.
ജിത്തുവിന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജിത്തു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജിത്തു ഇവിടെ വെച്ചാണ് ആത്മഹത്യ ചെയ്തത്. ആറളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആറളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കോവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. തൊളിക്കോട് സ്വദേശി സജികുമാര്‍-രാജി ദമ്ബതികളുടെ മകന് വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വ കുമാര്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശ്വ കുമാര്‍ കടുത്ത മാനസിക സമ്മര്ദ്ധത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കോവിഡ് ബാധിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.