നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി ഇതുവരെ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യു ഡി എഫ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ എസ് പി തീരുമാനിച്ചു. യു ഡി എഫ് തെറ്റ് തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി എ എ അസീസ് ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറയിലടക്കം ആര്‍ എസ് പിക്ക് കനത്ത പരാജയമുണ്ടായിരുന്നു. ഇതിനാല്‍ മുന്നണിയില്‍ ആര്‍ എസ് പി അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ആര്‍ എസ് പിയെ ഇടതുമുന്നണിയിലേക്ക് നേരത്തേ തന്നെ നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, യു ഡി എഫ് വിടുന്നതില്‍ ആര്‍ എസ് പിയില്‍ കനത്ത ഭിന്നതയുണ്ട്. കോൺഗ്രസിലും, മുസ്ലിം ലീഗിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പുറമേ ആർഎസ്പിയുടെ എതിർപ്പും യുഡിഎഫിന് വലിയ തലവേദന സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക