സ്വന്തം ലേഖകൻ

കോട്ടയം: വെസ്റ്റ് ജനമൈത്രി പോലീസ് പങ്കാളിത്തത്തോടെ നിർധന കുടുംബത്തിന് വേളൂർ കല്ലുപുരക്കലിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഉപഹാര സമർപ്പണം നടത്തി. റോട്ടറി ക്ലബ് കൊച്ചിൻ മെട്രോപോളീസ് എന്ന സംഘടന ആണ് ഭവന നിർമാണത്തിൽ മുഖ്യ പങ്കു വഹിച്ചത്. കോട്ടയം വെസ്റ്റ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടുകൂടി ആണ് വീടിന്റെ നിർമാണം പൂർത്തികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

28 കൊല്ലമായി കോടിമത പാലത്തിനു താഴെ പുറമ്പോക്കിൽ താമസിച്ചിരുന്ന ഐഷ രാജുവിനാണ് വീട് നിർമ്മിച്ചു നൽകിയത്. വിധവയായ ഐഷ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. മാണിക്കുന്നം സ്വദേശി ഷാജി ജേക്കബ് ആണ് സ്ഥലം സൗജന്യമായി തന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക