ന്യൂഡല്‍ഹി: താലിബാന്റെ തിരിച്ചുവരവില്‍ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്‌ഗാന്‍ ജനങ്ങളാണ് രക്ഷപെടാന്‍ വഴികള്‍ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി അഫ്‌ഗാനിലെ വിമാനത്താവളത്തില്‍ ഇടിച്ചുകയറുകയാണ് ജനങ്ങള്‍. നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറുന്നത്. ജീവനും കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ഇവരുടെ ഓട്ടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് അഫ്‌ഗാനില്‍ നിന്നും പുറത്തുവരുന്നത്.

കാബൂള്‍ എയര്‍പോര്‍ട്ടിനകത്ത് പ്രവേശിച്ച ആള്‍ക്കൂട്ടം നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വിമാനത്തിന്റെ മുന്‍വാതിലുമായി ബന്ധിപ്പിച്ചിട്ടുള്ള ഏക ഗോവണിയില്‍ നിന്ന് ക്യാബിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. വിമാനത്തികനത്തേക്ക് കയറാനുള്ള ശ്രമത്തിനിടയില്‍ ഉന്തും തള്ളുമുണ്ടായി നിരവധി പേര്‍ താഴെ വീഴുകയും ചെയ്യുന്നു. രക്ഷപെടാനാകുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരര്‍ 20 വര്‍ഷത്തെ യുദ്ധത്തില്‍ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലാവുകയായിരുന്നു. അതിശയകരമാംവിധം സര്‍ക്കാരിന്റെ തകര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഞായറാഴ്ച രാത്രി ഭീകരര്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം പിടിച്ചടക്കിയതോടെ തലസ്ഥാനമായ കാബൂളില്‍ ഭയവും പരിഭ്രാന്തിയും ഉടലെടുത്തു. എല്ലാ നഗരങ്ങളും വെറും 10 ദിവസത്തിനുള്ളില്‍ താലിബാന്‍ കീഴടക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക