തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. സിപിഐഎം പാളയം ഏരിയ കമ്മിറ്റി അംഗം ആര്‍ പ്രദീപാണ് പരാതിക്കാരന്‍. കെ സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ബിജെപി അധ്യക്ഷന്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലകീഴായി ഉയര്‍ത്തിയ പതാക അബദ്ധം മനസിലാക്കി താഴ്ത്തുകയായിരുന്നു. പിന്നെ വീണ്ടും ഉയര്‍ത്തി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക