പ്രതിദിന വാടക 17.5 ലക്ഷം രൂപ; ആഡംബര
സ്യൂട്ടിനുള്ളിൽ സ്വിമ്മിംഗ് പൂൾ മുതൽ ഹോം തിയറ്റർ വരെ: ലയണൽ മെസ്സി പാരീസിൽ താമസിക്കുന്ന ഹോട്ടൽ സ്യൂട്ടിൻറെ ചിത്രങ്ങൾ കാണാം.

ബാഴ്​സലോണ ​വിട്ട്​ ഫ്രഞ്ച്​ ക്ലബായ പി.എസ്.​ജിയിലെത്തിയതോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി താമസിക്കുന്ന പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയല്‍ മോസുവാണ്​​ ഇപ്പോള്‍ വാര്‍ത്താകേന്ദ്രം. ഒരു രാത്രി ഈ ഹോട്ടലില്‍ താമസിക്കാന്‍ 17.5 ലക്ഷം രൂപ വാടക നല്‍കണം. ഫൈവ്​ സ്​റ്റാര്‍ ഹോട്ടല്‍ മുറിയുടെ ചിത്രങ്ങള​ പുറത്തുവന്നു. സ്വിമ്മിങ്​ പൂള്‍, സിനിമ ഹാള്‍, ആഡംബര റസ്​റ്ററന്‍റ്​ എന്നിവ അടങ്ങിയതാണ്​ ഹോട്ടല്‍.

പാരീസി​ന്‍റ മനോഹാരിതയും ആകാശ കാഴ്​ചകളും ആസ്വദിക്കാനും സാധിക്കും. പി.എസ്​.ജി സൂപ്പര്‍ താരങ്ങളെ ടീമിൽ എത്തിക്കുമ്പോൾ പാര്‍പ്പിക്കുക ഈ ആഡംബര ​ഹോട്ടലിലാണ്​. നെയ്​മര്‍ പി.എസ്.​ജിയിലെത്തിയപ്പോഴും ഈ ഹോട്ടലില്‍ തന്നെയാണ്​ താമസിച്ചതെന്നാണ്​ വിവരം. മെസ്സിക്കും കുടുംബത്തിനും സ്​ഥിരതാമസ സൗകര്യം ഒരുക്കുന്നുവരെ താമസം ഈ ഹോട്ടലിലായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിലെ 21 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ്​ മെസ്സി പി.എസ്​.ജിയിലെത്തിയത്​. രണ്ടു വര്‍ഷത്തെ കരാറാണ്​ മെസിയും പി.എസ്​.ജിയും തമ്മിലുള്ളത്​. പി.എസ്​.ജിയിലെത്തിയതോടെ മെസ്സിയുടെ പ്രതിവര്‍ഷ വരുമാനം 360 കോടിയാകും.

Exit mobile version