ന്യൂഡ‍ല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്.

ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ചിത്രമെടുത്ത് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുലിന്‍റെ ഐഡി ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് ചെയ്ത് ഒരാഴ്ച പിന്നിടുമ്ബോഴാണ് അക്കൗണ്ട് വീണ്ടും പഴയപടിയായത്. രാഹുലിന്‍റെ ട്വീറ്റ് പങ്കുവച്ച അക്കൗണ്ടുകളും നടപടിക്കിരയായിരുന്നു. ഇവയും പുനഃസ്ഥാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ രാഷ്​ട്രീയപ്രക്രിയയില്‍ ട്വിറ്റര്‍ ഇടപെടുകയാണെന്ന് വിമര്‍ശിച്ച്‌ നടപടിക്കെതിരെ രാഹുല്‍ രം​ഗത്തെത്തി.ചിത്രങ്ങള്‍ പങ്കുവെച്ചതില്‍ പരാതിയില്ലെന്ന്​ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക