തിരുവനന്തപുരം: ഡോക്ടര്‍മാരെ മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ മറുപടിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അക്രമണങ്ങള്‍ എല്ലാം നടന്നത് ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോര്‍ജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വാക്സീനേഷന്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും തീരുമാനം സംസ്ഥാന സമിതിയുമായി ആലോചിച്ച ശേഷമെടുക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

ആരോഗ്യപ്രവ൪ത്തക൪ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഐഎംഎ ആലുവ എസ് പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുട്ടനാട് അടക്കം അക്രമത്തില്‍ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികള്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ഉത്തരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുത്തി. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു.

ആഗസ്റ്റ് നാലിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കതിരെ ഉണ്ടായ അക്രമങ്ങള്‍ സജീവചര്‍ച്ചയാകുമ്ബോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക