പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്‍റെ പിടിയിലായി. 2015ല്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയാണ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് സഹോദരിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് സഹോദരിയെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. 2015ല്‍ പാലക്കാട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് പെണ്‍കുട്ടിയുടെ സഹോദരി. കേസില്‍ നേരത്തെ അറസ്റ്റിലായ നാല് പ്രതികള്‍ നിലവില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രതികളുണ്ടെന്ന് കാണിച്ച്‌ 2021ല്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണത്തിന് അനുമതി തേടി പോക്സോ കോടതിയെ സമീപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതിയുടെ അനുമതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് തിരുപ്പൂരില്‍ ക‍ഴിയുകയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരി പിടിയിലായത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതിയുടെ അടുത്ത സുഹൃത്തായ പൊള്ളാച്ചി സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നു വരികയാണ്. പാലക്കാട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക