കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ അറസ്റ്റില്‍. കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ.എ.അനില്‍കുമാറിനെയാണു വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനക്കേസില്‍ കോടതിവിധി നടപ്പിലാക്കുന്നതിനായാണ് അനില്‍കുമാര്‍ പാലക്കാട് സ്വദേശിയില്‍നിന്നു പണം ആവശ്യപ്പെട്ടത്. യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

വിജിലന്‍സ് നല്‍കിയ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ടുകളാണു പരാതിക്കാരന്‍ അനില്‍കുമാറിനു കൈമാറിയത്. കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനു സമീപം ഉച്ചയ്ക്ക് 12.45 ഓടെ കാറില്‍വച്ച്‌ ഇയാള്‍ തുക കൈപ്പറ്റി. വേഷം മാറി സമീപത്തു നിന്നിരുന്ന വിജിലന്‍സ് സംഘം ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കൈക്കൂലിയായി ഇരുപതിനായിരം രൂപ വാങ്ങിയിരുന്നു. വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. 25,000 രൂപ ഗ്രേഡ് എസ്‌ഐയുടെ പക്കല്‍നിന്ന് കണ്ടെത്തി. എസ്‌ഐ മാതാപിതാക്കളെ പലതവണ അനാവശ്യമായി സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സഹികെട്ടാണു പരാതിപ്പെട്ടതെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക