പാലക്കാട്: വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച പ്രതി അറസ്റ്റിലായി. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പോലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തിയാണ് നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയത്. തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കി വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടില്‍തന്നെ തുടര്‍ന്നു.ആക്രമണം നടന്ന പ്രദേശത്തെത്തിയവരെ കേന്ദ്രീകരിച്ച്‌ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക