കോ​ഴി​ക്കോ​ട്: കൊ​ല്ല​പ്പെ​ട്ട ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മൊ​ബൈ​ല്‍ ന​മ്ബ​ന്‍ ഔ​ദ്യോ​ഗി​ക ന​മ്ബ​റാ​ക്കി​യ​തി​ന് പി​ന്നാ​ലെ ബൈ​ക്കി​ന്‍റെ ന​മ്ബ​റും ഔ​ദ്യോ​ഗി​ക കാ​റി​ന്‍റെ ന​മ്ബ​റാ​ക്കി കെ.​കെ. ര​മ എം​എ​ല്‍​എ. കെ​എ​ല്‍ 18എ 6395 ​എ​ന്ന ടി​പി​യു​ടെ നീ​ല ഹീ​റോ ഹോ​ണ്ട ബൈ​ക്കി​ന്‍റെ ന​മ്ബ​റാ​ണ് ര​മ​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക കാ​റി​ന് അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്.

കെ​എ​ല്‍ 18എ 6395 ​എ​ന്ന ടി​പി​യു​ടെ ബൈ​ക്ക് നാ​ട്ടു​കാ​ര്‍​ക്കെ​ല്ലാം സു​പ​രി​ചി​ത​മാ​യി​രു​ന്നു. ടി​പി വെ​ട്ടേ​റ്റു മ​രി​ക്കു​മ്ബോ​ള്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഈ ​ബൈ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. കെ.​കെ. ര​മ എം​എ​ല്‍​എ​യാ​യ​ശേ​ഷം സ​ഞ്ച​രി​ക്കാ​ന്‍ വാ​ഹ​നം വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ഈ ​ന​മ്ബ​ര്‍ ത​ന്നെ വേ​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. ടി.​പി​യു​ടെ മൊ​ബൈ​ല്‍ ന​മ്ബ​റാ​യി​രു​ന്ന 9447933040 ആ​ണ് ര​മ​യു​ടെ ഔ​ദ്യോ​ഗി​ക ന​മ്ബ​റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടി.​പി വീ​ണു പോ​യി​ട​ത്തു നി​ന്ന്, മു​ന്നോ​ട്ട്പോ​വു​ക​യാ​ണ് ന​മ്മ​ള്‍ എ​ന്നാ​ണ് മൊ​ബൈ​ല്‍ ന​മ്ബ​ര്‍ സ്വീ​ക​രി​ച്ച്‌ കൊ​ണ്ട് ര​മ പ​റ​ഞ്ഞ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക