ഫരീദാബാദ് : പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ ഫരീദാബാദ് പോലീസ് 16 വയസുള്ള ഒരു പെണ്‍കുട്ടിയെയും 18 കാരനായ കാമുകനെയും അറസ്റ്റ് ചെയ്തു. കാമുകന്‍ വീഡിയോ കോളിലൂടെ ‘നിര്‍ദ്ദേശങ്ങള്‍ നല്‍കി’യത് അനുസരിച്ച്‌ പെണ്‍കുട്ടി കുറ്റകൃത്യം ചെയ്തതായി പോലീസ് പറഞ്ഞു.

ജൂലൈ 10, 11 തീയതികളിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.ഇരയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ഫുഡ് ഡെലിവറി കമ്ബനിയില്‍ ജോലി ചെയ്യുന്ന മകന്‍ ആ സമയത്ത് വീട്ടില്‍ ആയിരുന്നു. ജൂലൈ 10 ന് 18 കാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി ചില ഉറക്ക ഗുളികകള്‍ നല്‍കി. ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തില്‍ ഇവ കലര്‍ത്തി മകള്‍ അമ്മയ്ക്ക് നല്‍കിയതായി പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പതിനെട്ടുകാരനെ
ഫരീദാബാദിലെ ജയിലിലേക്ക് അയച്ചപ്പോള്‍ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു, ‘ഫരീദാബാദ് പോലീസ് പിആര്‍ഒ സുബേ സിംഗ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക