FlashKeralaNewsPolitics

കോൺഗ്രസിൽ സതീശൻ – സുധാകരൻ പോര് മുറുകുന്നു? സമാന്തര പ്രവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം; ഇടുക്കി കോട്ടയം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർക്കെതിരെയും വിമർശനം എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് കെ.പി.സി.സി യോഗത്തില്‍ നേതാക്കളുടെ രൂക്ഷവിമർശനം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ പ്രതിപക്ഷനേതാവ് നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയാണ് വിമർശനം. കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നുവെന്നും ജില്ലകളുടെ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനമെടുക്കുന്നുവെന്നുമാണ് പ്രധാന വിമർശനം. കെ.പി.സി.സി അയച്ച സർക്കുലറിന് പുറമേ പ്രതിപക്ഷനേതാവ് ഡി.സി.സികള്‍ക്ക് നല്‍കിയ നിർദ്ദേശങ്ങളാണ് വിമർശനത്തിന് വഴിവച്ചത്.

ad 1

ഇന്നലെ വൈകിട്ട് ആറിന് ഓണ്‍ലൈനായി ചേർന്ന അടിയന്തര നേതൃയോഗത്തിലായിരുന്നു വിമർശനം. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഡ്മിനായി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി അതിലൂടെ നിർദ്ദേശങ്ങളും സർക്കുലറും കൈമാറുന്നു. ഇത് സമാന്തര പ്രവർത്തനമാണ്. വയനാട്ടിലെ നേതൃയോഗത്തിന്റെ ശോഭ കെടുത്തിയത് സതീശനാണ്. യോഗത്തിലെ വിവരങ്ങളും വിമർശനങ്ങളും മാദ്ധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കി വാർത്തയാക്കി. ഇത്തരം പ്രവർത്തനങ്ങള്‍ അപക്വമാണെന്നും വിമർശനമുയർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി അയച്ച സർക്കുലറിന് പുറമേ പ്രതിപക്ഷനേതാവ് ചില നിർദ്ദേശങ്ങള്‍ തങ്ങളെ അറിയിക്കാതെ ഡി.സി.സികള്‍ക്ക് കൈമാറിയെന്ന് കാട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ചിലർ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഭാരവാഹിയോഗം ഓണ്‍ലൈനായി വിളിച്ചു ചേർത്തത്.

ad 3

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടന്ന പെർഫോമൻസ് ഓഡിറ്റില്‍ ചില ഡി.സി.സി അദ്ധ്യക്ഷൻമാർക്കെതിരെയും ചില നേതാക്കള്‍ വിമർശനവും പരാതിയുമുയർത്തി. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ പ്രസിഡന്റുമാർക്കെതിരെയാണ് പരാതിയുണ്ടായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അദ്ധ്യക്ഷൻമാർ പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

ad 5

വയനാട്ടിന്റെ ക്യാമ്ബിന്റെ അന്തസത്ത പ്രതിപക്ഷനേതാവ് തന്നെ കളഞ്ഞു. പരിഭവങ്ങള്‍ മറന്ന് എല്ലാവരും ഒരുമിച്ച്‌ പോകണമെന്ന് പ്രസംഗിച്ചയാള്‍ തന്നെ അതിനെ തുരങ്കം വെച്ചു. കെ.പി.സി.സിയുടെ പ്രവർത്തനങ്ങളില്‍ ഏകപക്ഷീയമായി മേല്‍ക്കൈ നേടാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും നേതാക്കള്‍ വിമർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചു ചേർത്ത യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരുമടക്കം 22 ഭാരവാഹികള്‍ പങ്കെടുത്തു.

സുധാകരപക്ഷം പരാതി നല്‍കി:

കെ.പി.സി.സി അദ്ധ്യക്ഷനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ആക്രമണം നടക്കുന്നുവെന്നും ഇതിന് പിന്നില്‍ സതീശനെ പിന്തുണയ്ക്കുന്നവരാണെന്നും കാട്ടി എ.ഐ.സി.സി നേതൃത്വത്തിന് മറ്റൊരു പരാതിയും സുധാകരപക്ഷം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെ വ്യക്തിഹത്യ ചെയ്യുന്ന വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലും പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ ഉണ്ട് എന്ന ആക്ഷേപം സുധാകര പക്ഷം ഉയർത്തുന്നുണ്ട്. കോട്ടയം ആസ്ഥാനമായ പ്രമുഖ ഓൺലൈൻ പത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെ അറിവോടുകൂടിയാണ് എന്നുമാണ് ആക്ഷേപം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button