FlashKeralaNewsPolitics

“കെപിസിസി ഓഫീസിൽ കയറാൻ പറ്റാത്ത സാഹചര്യം; നടക്കുന്ന കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ല”: കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ; പരാമർശങ്ങൾ വയനാട്ടിലെ നേതൃ ക്യാമ്പിൽ.

കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാൻ കൊള്ളില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ കാര്യസമിതിയില്‍ സതീശൻ രേഖപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയില്‍ പരസ്യമായ വിമര്ശനവുമായാണ് വി.ഡി.സതീശൻ രംഗത്തെത്തിയത്.

മണ്ഡലം പുനഃസംഘടനയില്‍ പൂർണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ ഗ്രൂപ്പും പ്രകടപ്പിച്ചു. എന്നാല്‍, വിമർശനങ്ങള്‍ക്കൊന്നും കെ.സുധാകരൻ യോഗത്തില്‍ മറുപടി നല്‍കിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. താഴേത്തട്ടിലെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുള്ള ചുമതലകള്‍ മുതിർന്ന നേതാക്കള്‍ ഏറ്റെടുത്തുവെന്നത് യോഗത്തിന്റെ നേട്ടമായി പുറത്തുവരുമ്ബോഴാണ് കടുത്ത വിമർശനവും ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണ് മണ്ഡലം പ്രസിഡണ്ടുമാരെ നിയമിക്കുന്നതെന്ന് കെ സി ജോസഫ് ചോദിച്ചു. പ്രധാന നേതാക്കളെ പ്രാദേശിക തലത്തില്‍ അവഗണിച്ച്‌ താത്പര്യക്കാരെ നേതൃത്വത്തിലേക്ക് ഉയർത്തിയെന്ന വിമർശനവുമുണ്ട്. നാട്ടുകാരെക്കൊണ്ട് തമ്മിലടിപ്പിക്കുന്നവരെന്ന് പറയിപ്പിക്കരുതെന്ന ആവശ്യം കെ സി വേണുഗോപാല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ മുന്നോട്ട് വച്ചതിന് പിന്നാലെയാണ് വിമ‍‌‍ർശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button