FlashGalleryKeralaNewsPolitics

“പണിയെടുക്കാതെ പാർട്ടി ഉണ്ടാവില്ല; കൂടോത്രം വെച്ചാൽ ഒന്നും പാർട്ടി ഉണ്ടാവില്ല”: കൂടോത്ര വിവാഹത്തിൽ കെപിസിസി അധ്യക്ഷന് എതിരെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി; വീഡിയോ കാണാം.

കൂടോത്ര വിവാദത്തില്‍ നേതാക്കന്മാർക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ്. പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാർട്ടി ഉണ്ടാകില്ലെന്നായിരുന്നു പരിഹാസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലം തലത്തില്‍ നടത്തി വരുന്ന ‘യങ്ങ് ഇന്ത്യ’ ബൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിയുടെ പ്രതികരണം.

” സയന്റിഫിക്ക് ടെമ്ബർ എന്ന വാക്കും ആശയവും ഈ രാജ്യത്തിന് നല്‍കിയ ജവഹർലാല്‍ നെഹ്റുവിന്റെ പാർട്ടിയിലെ പിന്മുറക്കാർ ആണ് നിങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാക്കന്മാർ തിരിച്ചറിയണം. കൂടോത്രം സ്ഥിരവരുമാനം ആക്കിയവരും, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കൂടോത്രം വച്ച്‌ പാർട്ടിയേയും നേതാക്കന്മാരെയും തകർക്കാം എന്ന് വിചാരിക്കുന്നവരും പാർട്ടിക്ക് നാണക്കേടാണ്. കൂടോത്രം വയ്‌ക്കാൻ വേണ്ടി എടുക്കുന്ന പണിയുടെ പകുതി പണി ഉണ്ടെങ്കില്‍ ഇവർക്കൊക്കെ നേതാക്കന്മാർ ആകാം എന്നും” അബിൻ വർക്കി പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്ന് കൂടോത്രം ചെയ്ത വസ്തുക്കള്‍ കണ്ടെടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിന്ദൂരത്തില്‍ പൊതിഞ്ഞ രൂപങ്ങള്‍, തകിടുകള്‍ ചെറിയ രൂപങ്ങള്‍ എന്നിവയാണ് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സുധാകരന്റെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. സുധാകരന്റെയും രാജ്‌മോഹൻ ഉണ്ണിത്താന്റെയും സാന്നിദ്ധ്യത്തിലാണ് ഇവ പുറത്തെടുത്തത്. ഒന്നര വർഷം മുൻപ് സംഭവിച്ച കാര്യമാണിതെന്നും, ഇതുകൊണ്ട് തന്നെ തളർത്താനാകില്ലെന്നുമാണ് വിഷയത്തില്‍ കെ സുധാകരൻ പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button