FlashKeralaNewsPolitics

“നീ ആളു ഗജ ഫ്രോഡ് ആണല്ലോ”: ബിജെപി ആസ്ഥാനത്ത് വച്ച് കെ സുരേന്ദ്രൻ അധിക്ഷേപിച്ചു; ആരോപണവുമായി വനിതാ മാധ്യമപ്രവർത്തക രംഗത്ത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വാർത്ത നല്‍കിയതിന്റെ പേരില്‍ സുരേന്ദ്രനും അനുയായിയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതെന്ന് ആതിര സരസ്വത് ആരോപിച്ചത്.ആതിര സരസ്വതിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ ചേർക്കുന്നു

ad 1

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് എം ടി രമേശ് സംസ്ഥാന പ്രസിഡന്റ് ആകും എന്ന വാർത്ത ഞാൻ നല്‍കിയിരുന്നു. അതിനെ തുടർന്ന് ചിലർ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിട്ട് വിളിക്കുകയാണ് എന്ന് പറഞ്ഞ് എന്നെ വിളിച്ചു . എന്തിനാണ് ആ വാർത്ത നല്‍കിയത് ? എന്ന് ചോദ്യം ചെയ്തു. ഇന്നലെ ബി ജെ പി സംസ്ഥാന കാര്യാലയത്തില്‍ കെ സുരേന്ദ്രൻ്റെ വാർത്താ സമ്മേളനത്തിന് ചെന്നപ്പോള്‍ പുറത്ത് ഇരിക്കുകയായിരുന്ന എൻ്റെ അടുക്കലേക്ക് അദ്ദേഹം വരികയും *നീ ആളു ഗജഫ്രോഡ്* ആണല്ലോ എന്ന് പറയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അദ്ദേഹത്തിനോട് എന്താ ചേട്ടാ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചങ്കിലും മറുപടി തന്നില്ല. വാർത്താ സമ്മേളനത്തിന് ശേഷം ഞാൻ എൻ്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരോട് കാര്യം പറഞ്ഞു. എനിക്ക് ഉണ്ടായ മാനസിക വിഷമത്തില്‍ ഒപ്പം നില്‍ക്കാൻ അവർ തീരുമാനിക്കുകയും ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ്റെ ഒപ്പം വന്ന് കെ സുരേന്ദ്രന് ഒപ്പം നടക്കുന്ന സുവർണ്ണ പ്രസാദിനോട് വിഷയം അവതരിപ്പിക്കുകയും ചെയ്തു.

ad 3

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എം ടി രമേശ് സംസ്ഥാന പ്രസിഡന്റ് ആകും എന്ന വാർത്ത ഞാൻ നൽകിയിരുന്നു .. അതിനെ തുടർന്ന്…

Posted by Athira Saraswat on Wednesday, June 19, 2024

എന്നോട് ഇങ്ങനെ കെ സുരേന്ദ്രൻ പറഞ്ഞു എന്നും ഇത് ശരിയായില്ല എന്നും അദ്ദേഹത്തിനോട് ഞാൻ പറഞ്ഞു. പക്ഷെ സുവർണ പ്രസാദും വളരെ മോശമായ രീതിയിലും, കൈ ചൂണ്ടി ഭീഷണി സ്വരത്തിലുമാണ് പെരുമാറിയത്. മാതൃകപരമായി പെരുമാറേണ്ട നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുമ്ബോള്‍ എന്ത് സൂചനയാണ് അദ്ദേഹം ഇതിലൂടെ സമൂഹത്തിന് നല്‍കുന്നത് ഞാൻ എൻ്റെ ജോലി ചെയ്തതിന് എന്നെ ശത്രു ആക്കി പ്രഖ്യാപിക്കുന്നത് എന്തിനാണ് ?

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button