FlashHealthKeralaNews

വിവാഹ സദ്യയിൽ ഭക്ഷ്യവിഷബാധ; വരനും, വധുവും അടക്കം 150 പേർ ചികിത്സയിൽ; സംഭവം ഷൊർണൂരിൽ: വിശദാംശങ്ങൾ വായിക്കാം.

വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. 150 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ad 1

വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പനി, ഛർദി അടക്കമുള്ള അസുഖങ്ങളാണ് അനുഭവപ്പെട്ടത്. വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button